പീരുമേട്: കൈവരിയില്ലാത്ത കലുങ്കിൽ നിന്ന് കാൽ വഴുതി തോട്ടിലെ വെള്ളത്തിൽ വീണ് മദ്ധ്യവയസ്കൻ മരിച്ചു. ഏലപ്പാറ കോഴിക്കാനം തേയിലതോട്ടത്തിൽ താമസിക്കുന്ന രാജമണിയാണ് (56) മരിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ടൈഫോർഡ് തോട്ടത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരിച്ചു മടങ്ങവെയാണ് തോട്ടിൽ വീണത്. തിങ്കളാഴ്ച രാവിലെ തോട്ടത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വാഗമൺ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.