
കട്ടപ്പന : പ്രശസ്ത നാടക നടനും ഗിഞ്ചറ കലാകാരനുമായ കാഞ്ചിയാർ കോയിക്കൽ രാമചന്ദ്രൻ പിള്ള (70) നിര്യാതനായി. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.ഹൈറേഞ്ചിലെ പ്രധാന നാടക നടൻമാരിൽ പ്രമുഖ വ്യക്തിത്വമാണ് കാഞ്ചിയാർ മണിയെന്ന രാമചന്ദ്രൻ പിള്ള .തിരുവല്ലയിൽ നാലാം ക്ലാസിൽ പഠിക്കുമ്പോർ പാഠ്യഭാഗമായ 'വേലുതമ്പി ദളവ' എന്ന നടകം അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം.പിന്നീട് ഹൈറേഞ്ചിലേയ്ക്ക് കുടിയേറിയ ശേഷം പ്രൊഫഷണൻ നാടക ഗ്രൂപ്പുകളിലടക്കം നുറുകണക്കിന് നാടകങ്ങളിൽ ശ്രദ്ധേയമായ വേഷം അഭിനയിച്ചു. പ്രദേശിക ഗ്രൂപ്പുകളിലെ വിവിധ വേഷങ്ങൾ പിന്നീട് കാഞ്ചിയാർ മണിയെ പ്രൊഫണൽ ഗ്രൂപ്പുകളിലെത്തിച്ചു.
കാഞ്ചിയാർ ആൽഫ തിയറ്ററിലൂടെയാണ് പ്രഫഷണൽ നാടകവേദിയിൽ നിറസാന്നിദ്ധ്യമായത്.'ദാഹപർവ്വം' എന്ന നാടകത്തിൽ ഹാസ്യനടനായി ശോഭിച്ചു. ശേഷം ഒട്ടനവധി നാടകങ്ങളിലും മത്സരങ്ങളിലും ടെലി ഫിലിമുകളിലും സജീവ സാന്നിദ്ധ്യമായി. അടിയന്തരാവസ്ഥയ്‌ക്കെതിരെ 'തമസ്‌ക്കരണം'ത്തിലെ ഹാസ്യനടൻ, 'ശ്രീകോവിലിലെ ' പൂജാരി, 'കലാപം'ത്തിലെ ഭ്രാന്തൻ തുടങ്ങി കിട്ടിയ വേഷങ്ങളെല്ലാം അദ്ദേഹം അനശ്വരമാക്കി.
തെരുവുനാടകങ്ങളിലും സജീവമായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിനായി ജില്ലയിലാകമാനം തെരുവു നാടകങ്ങൾ അവതരിപ്പിച്ചു.കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ അദ്ദ്‌ദേഹം അവതരിപ്പിച്ച 'കസ്തൂരിക്കാറ്റ്' എന്ന തെരുവുനാടകം ശ്രദ്ധേയമായി. സംസ്‌കാരം നടത്തി. .ഭാര്യ:സുഷമ മക്കൾ: കെ .എൻ ദീപകുമാരി, കെ എൻ സൗമ്യാ ദേവി. മരുമക്കൾ: പി എസ് ജയൻ ,കെ ബാബു .