dog
മറയൂർ സാൻഡൽ ഡിവിഷനിൽ പുതുതായി എത്തിയ ഫെലി എന്ന നായ പരിശീലകനോടൊപ്പം

മറയൂർ:ചന്ദന സംരക്ഷത്തിനായുള്ള വനം വകൂപ്പിന്റെ മറയൂരിലെ ഡോഗ് സ്ക്വാഡിലേക്ക് പുതിയ അംഗം എത്തി. ഒരു കാലത്ത് രൂക്ഷമായ ചന്ദനകൊള്ള തടയുന്നതിനായി 2011 കാലത്താണ് മറയൂരിൽ ഒളിപ്പിച്ച് കടത്തുന്ന ചന്ദന തടികൾ കണ്ടുപിടിക്കുന്നതിനായി സ്‌നിഫർ ഡോഗിന്റെ സേവനം ഉപയോഗപെടുത്തി തുടങ്ങുന്നത്. ലബഡോർ ഇനത്തിൽപ്പെട്ട കിച്ചു എന്ന് പേരുള്ള നായുടെ സേവനം 11 വർഷം ഉപയോഗപ്പെടുത്തി. നിരവധി ചന്ദന മോഷണം തടയുന്നതിനും കണ്ടെത്തുന്നതിനൂം സഹായകരമായിരുന്ന കിച്ചു നവംബർ മാസം 21 മരണപ്പെട്ടിരിന്നൂ . ഇതിനെ തുടർന്നാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ടതും ഇരവികുളം ദേശീയ ഉദ്യാനത്തിൽ പരിശീലനം ലഭിച്ച ഫെലി എന്ന നായെ എത്തിച്ചിരിക്കുന്നത് . പുതിയതായി എത്തിയ ഫെലിയെ കൂടാതെ ട്രാക്കർ ഇനത്തിൽപ്പെട്ട പെൽവിൻ എന്ന ജർമ്മൻ ഷെപ്പേർഡ് നായും നിലവിൽ മറയൂർ സാൻഡൽ ഡിവിഷൻ ഡോഗ് സ്ക്വോഡിലുണ്ട്.