aadhisree
ആദിശ്രീ.

നെടുംകണ്ടം : ആദി ശ്രീയുടെ ഏഴാം പിറന്നാൾ ആഘോഷം വ്യത്യസ്ഥമാക്കിയത് അർബുദ രോഗികൾക്ക് മുടി മുറിച്ചു നൽകിക്കൊണ്ട്. മൂന്നാം വയസ്സുമുതൽ ഓരോ പിറന്നാളും പുതുമയാർന്ന കാര്യങ്ങൾചെയ്തുകൊണ്ടാണ് ആദിശ്രീ ആഘോഷിക്കുന്നത്. എല്ലാവർഷവും പിറന്നാൾ ദിനത്തിലും മറ്റു പ്രധാന വിശേഷ ദിനങ്ങളിലും ഫലവൃക്ഷ തൈകൾ നടുകയും അവ പരിപാലിക്കുകയും ചെയ്യുക പതിവാണ് ഇത്തവണ പിറന്നാൾ ദിനത്തിൽ ഫല വൃക്ഷ തൈ നടുംതിനൊപ്പം അർബുദ രോഗികൾക്ക് മുടി ദാനം ചെയ്യുകയായിരുന്നു തൃശൂർ അമല മെഡിക്കൽ കോളേജിന് മുടി കൈമാറി. നെടുങ്കണ്ടത്തെ യും പരിസരപ്രദേശങ്ങളിലെയും പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫീസ് പരിസരങ്ങളിലുമായി പിതാവ് അനിൽകുമാറിന്റെ സഹായത്തോടെ അഞ്ഞൂറിലധികം മരങ്ങളാണ് കൊച്ചുമിടുക്കി നട്ടു കഴിഞ്ഞത് കഴിഞ്ഞ ഗാന്ധിജയന്തിദിനത്തിൽലാണ് അഞ്ഞുറാമതെ തൈ നട്ടത് എൽ.കെ.ജിയിൽ പഠിക്കുമ്പോളാണ് പിതാവിന്റെ പ്രേരണയാൽ പൊതുയിടങ്ങളിൽ തൈകൾ നടുന്ന സ്വഭാവം ആദിശ്രീ ശീലിച്ചത് തുടർന്ന് ഉടുമ്പൻ ചോല മുതൽ ഇടുക്കി കളക്ടറേറ്റ്. പൊലീസ് സ്റ്റേഷനുകൾ ,വിധ വിദ്യാലയ പരിസരങ്ങൾ. പാതയോരങ്ങൾ എന്നിവിടങ്ങളിലെല്ലാം നടുക മാത്രമല്ല കൃത്യമായ ഇടവേളകളിൽ പാലിക്കുകയും ചെയ്തു പോരുന്നു നെടുങ്കണ്ടം പച്ചടി എസ് എൻ. എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ആദിശ്രീ.