പീരുമേട്: കേബിൾ ടിവി ഓപ്പറേറ്റർമാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് തടവുശിക്ഷ. കുട്ടിക്കാനം സ്വദേശി കുട്ടപ്പനാണ് മൂന്നുമാസം തടവും 1000 രൂപ പിഴയും പീരുമേട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ കേബിൾ ടിവി സ്ഥാപനത്തിന്റെ കേബിളുകൾ കുട്ടപ്പൻ വെട്ടിനശിപ്പിച്ചു. കേബിളുകൾ പുനസ്ഥാപിക്കാനെത്തിയ മൈക്കിൾ രാജ്, ജോജൻ സി. കുരുവിള എന്നിവരെ കുട്ടപ്പൻ ഭീഷണിപ്പെടുത്തുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇവരുടെ പരാതിയിൽ കുട്ടപ്പനെതിരെ പീരുമേട് പൊലിസ് കേസെടുത്തിരുന്നു.