ഇടുക്കി : ഗവ: മെഡിക്കൽ കോളേജിൽ വിവിധ ഡിപ്പാർട്ടുമെന്റിലേക്ക് ജൂനിയർ റസിഡന്റുമാരെ ആവശ്യമുണ്ട്.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത :എം.ബി.ബി.എസ്, ഒരുവർഷം ഇന്റേൺഷിപ്പ്, ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ശമ്പളം 42000 .യോഗ്യരായ ഉദ്യോഗാർത്ഥികൾ, ബന്ധപ്പെട്ട രേഖകൾ സഹിതം ഇടുക്കി ഗവ: മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ജനുവരി 31ന് രാവിലെ 11 ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് -04862-233075, 233076