ഇടുക്കി: ദേശീയ സമ്മതിദായക ദിനാചരണ ജില്ലാ പരിപാടി കളക്ടറേറ്റിൽ ഓൺലൈനായി കലക്ടർ ഷീബ ജോർജ്.ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ ജില്ലാ കലക്ടർ ദേശീയ സമ്മതിദായക പ്രതിജ്ഞ ചൊല്ലി. ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈനായി പരിപാടിയിൽ പങ്കെടുത്ത നവവോട്ടർമരും പ്രതിജ്ഞ ഏറ്റുചൊല്ലി. കൂടാതെ ജില്ലാ ഇലക്ഷൻ വിഭാഗം തയ്യാറാക്കിയ വോട്ടേഴ്സ് ഡേ വീഡിയോ ആൽബവും പ്രകാശനം ചെയ്തു. പരിപാടിയിൽ എഡിഎം ഷൈജു പി ജേക്കബ് അധ്യക്ഷത വഹിച്ചു.തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യുവജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്കായി പോസ്റ്റർ ഡിസൈൻ, ഷോർട്ട് ഫിലിം, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതിന്റെ മത്സരഫല പ്രഖ്യാപനവും ചടങ്ങിൽ ജില്ലാ കലക്ടർ നിർവഹിച്ചു.
ഓൺലൈനായി നടത്തിയ പരിപാടിയിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ലത വിആർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ, സീനിയർ സൂപ്രണ്ട് ബിനു ജോസഫ്, ജില്ലയിലെ എല്ലാ ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥരും, തദ്ദേശ ഭരണ സ്ഥാപനങ്ങളും, യുവജന കൂട്ടായ്മകളും പരിപാടിയിൽ ഓൺലൈനായി പങ്കെടുത്തു.