ഇടുക്കി: മൂന്നാറിൽ കഴിഞ്ഞ 21 വർഷം മുമ്പ് സർക്കാർ കൊടുത്ത 532 പട്ടയങ്ങൾ ഗവ. തന്നെ റദ്ദാക്കുന്നത് ഞെട്ടൽ ഉളവാക്കുന്ന കാര്യമാണെന്ന് തൃണമൂൽ കോൺഗ്രസ് ജില്ലാ കമ്മറ്റി. പുതിയ പട്ടയ അപേക്ഷയുമായി വർഷങ്ങളായി സ്വന്തം ഭൂമിയിൽ കൃഷി ചെയ്ത് കുടുംബത്തോടൊപ്പം കാത്തിരിക്കുന്ന ജില്ലയിലെ ജനങ്ങളെ സംബന്ധിച്ച് ഈ വാർത്ത വലിയ തിരിച്ചടിയാണ്. ഉടനടി ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വലിയ സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് ജില്ലാ തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് കെ.സി. രമേശൻ മുണ്ടയ്ക്കാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ട്രഷറർ ശശിധരൻ നായർ , വൈസ് പ്രസിഡന്റ് കുമാർ മൂന്നാർ, ജനറൽ സെക്രട്ടറി കെ.എസ്. സജീവൻ , ജോയിന്റ് സെക്രട്ടറി പ്രദീപ് അണ്ണായികണ്ണം, ജില്ലാ മഹിളാ തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് പി.കെ. ശ്രീദേവി എന്നിവർ പങ്കെടുത്തു.