അറക്കുളം : കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. അറക്കുളം ആലിന്‍ചുവട് ചാലപ്പുറത്ത് സജീവന്റെ 20 ദിവസം പ്രായമുള്ള ആട്ടിന്‍കുട്ടിയാണ് ഉച്ചയ്ക്ക് 12മണിയോടെ കിണറ്റിലകപ്പെട്ടത്. വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ മൂലമറ്റം അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ അസീസ്, സീനിയര്‍ ഫയര്‍ റസ്‌ക്യു ഓഫീസര്‍ പി.കെ. സിജോയ്,ഫയര്‍ റസ്‌ക്യു ഓഫീസര്‍മാരായ പി ജി സജീവ്, ബി പ്രദീപ്,എസ്.ശ്രീജിത്,പി .ആര്‍. ജിനീഷ്,മുഹമ്മദ് കബീര്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.