തൊടുപുഴ നഗരസഭാ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ തൊടുപുഴ നഗരസഭയിൽ ഹെൽപ്പ് ഡെസ്‌കും കൺട്രോൾ റൂമും തുടങ്ങി. നഗരസഭാ ഓഫീസിലെ ചില ഉദ്യോഗസ്ഥരും ജീവനക്കാരും കൊവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ ആകയാൽ നഗരസഭാ ഓഫീസിൽ നിന്നും നേരിട്ട് നൽകുന്ന സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കെട്ടിട നികുതി അടയ്ക്കാനും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മുതലായവ നൽകാനും ജനന മരണ രജിസ്‌ട്രേഷൻ മുതലായ സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനങ്ങൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കിലേയ്ക്ക് 04862-222711 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.