ദേവികുളം :താലൂക്ക് ഓഫീസിൽഇ-ഓഫീസ് സംവിധാനം ജില്ലാ കലക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു.

ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ച സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പ്രവർത്തനം.

ദേവികുളം മിനി സിവിൽ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ദേവികുളം തഹസിൽദാർ ഷാഹിന രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ മുഖ്യാതിഥിയായിരുന്നു.