പീരുമേട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധികാരത്തിൽ തുടരുക തന്നെ ചെയ്യുമെന്ന് പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു. 1961ൽ നടന്ന 58-ാമത് വാർഷികത്തിൽ ഇരുപതിനായിരത്തോളം പേരാണ് പങ്കെടുത്തത്. അടിപിടിയിലും യോഗത്തിന്റെ പിളർപ്പിലുമാണ് ഇതെത്തിയത്. യോഗചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കാലം 17 വർഷം നീണ്ടു നിന്നു. ആദ്യം എസ്.എൻ.ഡി.പി കർമ്മസമിതിയും അത് പിന്നെ കേരള എസ്.എൻ.ഡി.പിയുമായി. ബദൽ ശാഖകളും യൂണിയനുകളും കേരളമാകെയുണ്ടായി.അവസാനം ബദൽസംഘടനയ്ക്ക് യോഗത്തിന് മുന്നിൽ അടിയറവ് പറയേണ്ടിയും വന്നു. ആ ഗതി വീണ്ടും ഉണ്ടാകാതിരിക്കാനാണ് പ്രാതിനിത്യ വോട്ട് സമ്പ്രദായം തുടങ്ങിയത്. അതിന് ശേഷമാണ് സമാധാനപരമായ തിരഞ്ഞെടുപ്പും ഭരണവും യോഗത്തിലുണ്ടായത്. അതു മാത്രമാണ് പ്രായോഗികവും ജനാധിപത്യപരവും. ഒടുവിൽ ആ നിലയിലേക്കു മാറാതെ നിവർത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.