മൂന്നാർ: അന്യസംസ്ഥാ തൊഴിലാളിയായ യുവാവിനെ തേയില തോട്ടത്തിൽ മരിച്ച നിലയിൽ.കൂടെയുണ്ടായിരുന്ന രണ്ടു തൊഴിലാളികളെ കാണാതായി. കൊലപാതകമെന്ന് സൂചന.
കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റിൽ അപ്പർ ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് മിൻ ച്ചിക്കൽ സ്വദേശി സരൺ സോയി(29)യാണ് പൊലീസ് തിരച്ചിൽ തുടങ്ങി.
എസ്റ്റേറ്റ് തൊഴിലാളികളായ മൂവരും മറ്റൊരു സുഹൃത്തും ചേർന്ന് ഞായറാഴ്ച വൈകീട്ട് ഒരുമിച്ചിരുന്ന് ലയത്തിനു സമീപത്തുവച്ച് മദ്യപിച്ചിരുന്നു. സുഹൃത്ത് പോയിക്കഴിഞ്ഞും ഇവർ മദ്യപാനം തുടർന്നു. ഇതിനിടെ വഴക്കുണ്ടായതായി സമീപവാസികൾ പറയുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ സരൺ സോയി ജോലിക്ക് വരാത്തതിനെ തുടർന്ന് കമ്പനി അധികൃതർ മൂന്നാർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് ഇവർ തമസിച്ചിരുന്ന ലയത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്ത് ബെൻ മുർ ഡിവിഷനു സമീപം പാതയോരത്ത് ഇയാളുടെ ചെരുപ്പ് കണ്ടെത്തിയത്.സമീപത്തുള്ള തേയില തോട്ടത്തിൽ നിന്നാണ് സരണിന്റെ മൃതദേഹം കണ്ടെത്തിയത്.ഇവർ താമസിച്ചിരുന്നയിടത്തു നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തായി ഇയാളുടെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..മൂന്നാർ എസ്.എച്ച്.ഓ. മനേഷ്.കെ.പൗലോസ്, എസ്.ഐ.കെ. ഡി. ചന്ദൻ എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.