ഇടുക്കി: സെൻട്രൽ വെയർഹൗസ് കോർപറേഷന്റെ സിഎസ്ആർ ഫണ്ട് മുടക്കി ഇടുക്കി ജില്ലാ ആശുപത്രിയിൽ സജ്ജീകരിക്കുന്ന പീഡിയാട്രിക് ഐസിയു, സെൻട്രലൈസ്ഡ് ഓക്‌സിജൻ സപ്പോർട്ട് സിസ്റ്റം (കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം) എന്നിവയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഡയറക്ടർ കെ.ബി പ്രദീപ് കുമാർ,കേരള റീജിയണൽ ഹെഡ് മനീഷ് ബി. ആർ, കൺസൾട്ടന്റ് വി. ഉദയഭാനു എന്നിവർ ചേർന്ന് സമ്മത പത്രം മന്ത്രിക്ക് കൈമാറി. കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ഇത്തവണ കമ്പനി ലാഭം ചിലവഴിക്കുന്നതെന്ന് കൺസൾട്ടന്റ് പറഞ്ഞു. കേരളത്തിലൊട്ടകെയുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിൽ ഒരു കോടി രൂപയുടെ പ്രവർത്തനങ്ങളാണ് കമ്പനി നിർവഹിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് ജില്ലാ ആശുപത്രിയിൽ ചിലവഴിക്കുന്നത്.