തൊടുപുഴ: കേരളത്തിന്റെ പ്രകൃതി നാശത്തിന് ഇടയാക്കുന്ന സിൽവർ ലൈൻ പ്രോജക്ട് ഉപേക്ഷിക്കണമെന്ന് കെ റയിൽ സിൽവർ ലൈൻ വിരുദ്ധ സമിതി ജില്ലാ ഘടകം ആവശ്യപ്പെട്ടു. നിർദ്ദിഷ്ട പദ്ധതി വന്നാൽ മണ്ണ്, പാറ ഖനനം നിമിത്തം ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ജില്ലയാകും ഇടുക്കി. കൊക്കയാർ ദുരന്തങ്ങൾ ആവർത്തിക്കപ്പെടും. വരുംതലമുറയ്ക്കായി 'കെ റയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യവുമായി സമരപരിപാടി ഇടുക്കി ജില്ലയിലും വ്യാപിപ്പിക്കാൻ തീരുമാനമെടുത്തു. എ.എൻ. സോമദാസ് ചെയർമാനായും എൻ. വിനോദ്കുമാർ ജനറൽ കൺവീനറുമായി സമരസമിതിക്ക് രൂപം നല്കി.