പീരുമേട്: വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 67ാം നമ്പർ സെന്റർ നല്ലതമ്പി കോളനി അങ്കണവാടി ഭിന്നശേഷി സൗഹൃദ അങ്കണവാടി യാക്കുന്നതിന് വനിതാ ശിശുവികസന വകുപ്പിൽ നിന്നും അനുവദിച്ച ഒരു ലക്ഷം രൂപയുടെ സിവിൽ വർക്കുകൾ ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു.ടെണ്ടർ ലഭിക്കേണ്ട അവസാന തിയതി. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 2 മണി വരെ. ടെണ്ടർ സംബന്ധിച്ച വിശദ വിവരങ്ങൾ അഴുത അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04869 252030, 9497785005