ഇടുക്കി: സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺ ഉല്പന്ന നിർമ്മാണം കുലത്തൊഴിലായി സ്ഥീകരിച്ചിട്ടുള്ള സമുദായത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവൽക്കരണത്തിനും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും വായ്പ നൽകുന്നു. വായ്പ തുക പരമാവധി 2 ലക്ഷം രൂപയും പലിശ നിരക്ക് 6ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആയിരിക്കും. അപേക്ഷകരുടെ പ്രായപരിധി 18നും 55നും മദ്ധ്യേ. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പദ്ധതികളുടെ നിബന്ധനകൾ, അപേക്ഷാ ഫോറം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്നിവ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് (www.keralapottery.org). ഫെബ്രുവരി 10ന് വൈകുന്നേരം 5 മണിയ്ക്കുള്ളിൽ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാം നില, കനക നഗർ, കവടിയാർ പി.ഒ., തിരുവനന്തപുരം695003 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, നേരിട്ടോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 2727010, 9497690651, 9946069136