ചെറുതോണി : ഇടുക്കി നേര്യമംഗലം റോഡിന്റെ ഭാഗമായ പാംബ്ലക്കവല നേര്യമംഗലം ഭാഗം ബി.എം ആന്റ് ബി.സി നിലവാരത്തിലുള്ള റോഡ് നിർമ്മാണം മാർച്ച് 31 നകം പൂർത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. രണ്ട് വർഷം മുൻപ് റോഡ് നിർമ്മാണത്തിനായി 28 കോടി അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കരാർ നൽകിയിരുന്നെങ്കിലും ടാർ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാരനും കവളങ്ങാട് പഞ്ചായത്തുമായുള്ള തർക്കം കോടതി വ്യവഹാരങ്ങളിലേക്ക് എത്തിയതോടെ നിർമ്മാണം തടസ്സപ്പെടുകയായിരുന്നു. റോഡ് നവീകരണം അനിശ്ചിതമായി നീണ്ടുപോയതിനെത്തുടർന്ന് മന്ത്രി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് നിർമ്മാണ പ്രവർത്തിയുടെ അവലോകന യോഗത്തിൽ ബന്ധപ്പെട്ട കരാറുകാരനെ വിളിച്ചു വരുത്തുകയും നിർമ്മാണം പൂർത്തിയാക്കുന്നതിന് കർശനമായ നിർദ്ദേശം നൽകുകയും ചെയ്തു. സമയബന്ധതമായി നിർമ്മാണം ഉറപ്പാക്കുന്നതിനായി ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി