മൂലമറ്റം: ചിമ്മിനിയിൽ തീപിടിച്ചു. മൂന്നുങ്കവയൽ ആട്ടപ്പാട്ട് അനിലിൻ്റെ വീടിലെ ചിമ്മിനിയിലാണ് തീപിടുത്തം ഉണ്ടായത്. റബ്ബർഷീറ്റും ഒട്ടുപാലും ഉൾപ്പെടെ 200 കിലോയോളം കത്തിനശിച്ചു. മൂലമറ്റത്ത് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീ പിടിച്ചതിന് സമീപത്താണ് അനിലിന്റെ വീട്.