ആശുപത്രികൾ ഉൾപ്പെടെ സ്ഥാപനങ്ങളും വിദ്യാർത്ഥികളും ആറുമണിക്കൂർ ദുരിതത്തിലായി

തൊടുപുഴ:നഗരത്തിലെ സ്വ് കാര്യ കേബിൾ നെറ്റ് വർക്കുമയുള്ള സാമ്പത്തിക തർക്കത്തിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി ബോർഡ് കേബിളുകൾ മുറിച്ചു മാറ്റി ഇന്റർനെറ്റ് സംവിധാനം മണിക്കൂറുകളോളം തകരാറിലാക്കി.ഇതേ തുടർന്ന് അഞ്ചോളം സ്വോകാര്യ ആശുപത്രികൾ ഉൾപ്പെടെ നൂറു കണക്കിന് സ്ഥാപനങ്ങൾ ദുരിതത്തിലായി.വിദ്യാർഥികളുടെ ഓൺലൈൻ പഠനവും മുടങ്ങി.ബാങ്കുകളുടെ പ്രവർത്തനവും തകരാറിലായി.കൂടാതെ ടീ.വി.ചാനലുകൾ ലഭിക്കതെയും ജനം ദുരിതത്തിലായി. ഡിജിറ്റൽ കേബിൾ നെറ്റ് വർക്കിന്റെ കേബിളുകൾ അഞ്ചോളം സ്ഥലങ്ങളിലാണ് മുറിച്ചു നീക്കിയത്. ഇടുക്കി ജില്ല സി കാറ്റഗറി യിൽ ആയ സമയത്ത് വാർത്ത വിനിമയ ബന്ധം തകരാറിലാക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.ആറു മണിക്കൂറിന് ശേഷമാണ് തകരാറ് പരിഹരിച്ചത്. വൈദ്യുതി പോസ്റ്റുകളുടെ വാടക അടയ്ക്കുന്നത് സംബന്ധിച്ചുള്ള തർക്കം കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് ജീവനക്കാരുടെ നടപടി.