തൊടുപുഴ :അൽ- അസ്ഹർ ലോ കോളേജിൽ ഒഴിവുള്ള എൽ.എൽ.എം സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ പരീക്ഷാ കമ്മീഷണറുടെ ഡാറ്റാ ഷീറ്റ് മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് , റ്റി.സി, പെരുമാറ്റ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി 31ന് ഉച്ചക്ക് 12 ന് മുമ്പായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കേണ്ടതാണ്‌