 
തൊടുപുഴ: വീടുകളിൽ നിന്നും ഹരിതകർമ്മസേന കലണ്ടർ പ്രകാരമുള്ള പാഴ് വസ്തുക്കളുടെ ശേഖരിക്കൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 18ാം വാർഡിൽ നിന്നും ഹരിതസേന ഉപയോഗരഹിതമായ ചില്ലുകുപ്പികൾ, ചില്ല് എന്നിവ ശേഖരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. ഹെൽത്ത് കമ്മിറ്റി ചെയർമാൻ അബ്ദുൾ കരീം അദ്ധ്യക്ഷനായിരുന്നു.
വീടുകളിൽ നിന്നും തരംതിരിച്ച് വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്ന എല്ലാവിധ അജൈവ പാഴ്വസ്തുക്കളും പ്ലാസ്റ്റിക് കവറുകൾ, ക്യാരിബാഗുകൾ, പെറ്റ് ബോട്ടിലുകൾ, ലെതർ, റെക്‌സിൻ പി വി സി, റബർ മുതലായവ കൊണ്ട് നിർമ്മിച്ച ബാഗ്, ചെരുപ്പ്, ചില്ല് കുപ്പി, കുപ്പി ചില്ലുകൾ, സി എഫ് എൽ ബൾബുകൾ, റ്റൂബ്കൾ, ഇലക്ട്രോണിക് പാഴ്വസ്തുകൾ, മരുന്ന് സ്ലിപ്പുകൾ, പഴയ തുണികൾ എന്നിവ ഇനി മുതൽ കലണ്ടർ പ്രകാരം ശേഖരിക്കും നിലവിൽ സർക്കാർ നിശ്ചയിച്ച പ്രകാരം വീടുകളിൽ നിന്നും പ്രതിമാസം 50 രൂപയും സ്ഥാപനങ്ങളിൽ നിന്നും മാലിന്യത്തിന്റെ അളവനുസരിച്ച് ചാക്കൊന്നിന് 100 രൂപയും ഫീസായി നൽകിയാൽ മതി.