കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയ്ക്ക്
കേരള ഗവണ്മെന്റ് വെറ്റിറിനറി ഓഫീസഴ്‌സ് അസോസിയേഷൻ കമ്പ്യൂട്ടർ നൽകി. വിദ്യാലയത്തിലെ പഠനമികവ് പുലർത്തുന്ന വിദ്യാർഥിയ്ക്ക് നൽകുന്ന കമ്പ്യൂട്ടർ വെറ്റിറനറി അസോസിയേഷൻ പ്രസിഡന്റ് ഡോ. ബിജു ജെ. ചെമ്പരത്തി കൈമാറി.
കഴിഞ്ഞ രണ്ടുവർഷക്കാലത്തിൽ നൂറിൽപരം കുടുംബങ്ങൾക്കാണ് വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സാമഗ്രികൾ ലഭ്യമാക്കിയത്. ടെലിവിഷൻ, ഡിറ്റിഎച്ച് കണക്ഷനുകൾ, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ് എന്നിവയാണ് ഇതുവരെ വിദ്യാർഥികൾക്ക് നൽകിയത്. സ്‌കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി മാത്യു മഞ്ഞക്കടമ്പിൽ, പി.റ്റി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ, സീനിയർ ടീച്ചർ ഷേർലി ജോൺ , സ്റ്റാഫ് സെക്രട്ടറി ജോളി എം. മുരിങ്ങമറ്റം, പിറ്റിഎ സെക്രട്ടറി ബിജു ജോസഫ്, എന്നിവർ പ്രസംഗിച്ചു.