khra

തൊടുപുഴ: ഹോട്ടൽ,റസ്റ്റോറന്റ്,ബേക്കറി,റ്റീ ഷോപ്പ്,ലോഡ്ജ്,റിസോർട്ട് തുടങ്ങിയ ഭക്ഷണഉല്പാദന വിതരണ മേഖലയിലെ കൂട്ടായ്മയായ കേരളഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എൻ.ബാബു എം.ആർ.ഗോപന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ഭാരവാഹികളായ ജയൻജോസഫ് പി.കെ.മോഹനൻ പ്രവീൺ .വി.,നൗഷാദ് റ്റി.കെ. പ്രതീഷ്‌കുര്യാസ് , സജി പി.ആർ ,അനിൽകുമാർതുടങ്ങിയവർസംസാരിച്ചു.