ഇടുക്കി : ജില്ലാ പഞ്ചായത്തിന് മൊമന്റൊ തയ്യാറാക്കി നൽകുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷൻ ക്ഷണിച്ചു. മൊമന്റോയിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രതിഭാ സംഗമം 2011 - 2022 എന്നും പ്രതിഭകളുടെ ഫോട്ടോയും ഭംഗിയായി ആലേഖനം ചെയ്തിരിക്കേണ്ടതാണ്. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 5, വൈകുന്നേരം 3 മണി. മുദ്രവെച്ച കവറിൽ ജില്ലാ പട്ടികജാതി വികസന ആഫീസർ, ജില്ലാ പട്ടികജാതി വികസന ആഫിസ് കുയിലിമല പി.ഒ എന്ന വിലാസത്തിലാണ് സമർപ്പിക്കേണ്ടത്. കവറിനു പുറത്ത് പ്രതിഭാ പിന്തുണ പദ്ധതി 2021 - 2022 എന്ന് രേഖപ്പെടുത്തിയിരിക്കണം.