ഇടുക്കി : മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സി.എസ്.എൽ. ടി.സി യിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ 3 മെഡിക്കൽ ഡോക്ടർ , 7 സ്റ്റാഫ് നഴ്സ്, 3 ക്ലീനിംഗ് സ്റ്റാഫ്, ഒരു ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ജനുവരി 31 ന് രാവിലെ 10.30 ന് വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. മുൻപ് കൊവിഡ് ബ്രിഗേഡിലും കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലും പ്രവർത്തിച്ചവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ അന്നേ ദിവസം അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 04862 235186.