
നെടുങ്കണ്ടം: പുഷ്പക്കണ്ടത്ത് കാറ്റാടിപ്പാടത്തിന്റെ നിർമ്മാണംനാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു.വീടിന് അപകട ഭീഷണി ഉയർത്തുന്ന നിർമ്മാണമാണന്ന് ആരോപിച്ചാണ് കുട്ടികളും സ്ത്രീകളുമടങ്ങിയ സംഘം നിർമ്മാണ പ്രവർത്തികൾ തടസ്സപ്പെടുത്തിയത്. പുഷ്പ്പക്കണ്ടത്ത് സ്വകാര്യ കമ്പനി സ്ഥാപിക്കുന്ന എട്ട് കാറ്റാടികൾ ഉൾപ്പെടുന്ന കാറ്റാടിപ്പാടം നിർമ്മാണമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.രണ്ടു കാറ്റാടികൾ സ്ഥാപിച്ച ശേഷം മൂന്നാമത്തെ കാറ്റാടി സ്ഥാപിക്കാൻ എത്തിയപ്പോഴാണ് സമീപവാസിയുടെയും കുടുംബത്തിൻ്യെും പ്രതിഷേധമുണ്ടായത്.സമീപത്ത് താമസിക്കുന്ന സിന്ധുവിന്റെ കുടുംബത്തിന്റെ വീടിനോട് ചേർന്നാണ് കാറ്റാടി സ്ഥാപിക്കുന്നുവെന്നതാണ് പ്രതിഷേധത്തിന് കാരണം.മുഖ്യമന്ത്രിക്കും കളക്ടർക്കും പഞ്ചായത്ത് അധികൃതർക്കുമൊക്കെ മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിട്ടും ഇടപെട്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്. 9 സെന്റ് ഭൂമിയിൽ കുട്ടികളുമായി താമസിക്കുന്നസിന്ധുവിന്റെ കുടുംബത്തിനാണ് നിർമ്മാണം ഏറ്റവും ഭീഷണി ഉയർത്തുന്നത്. 32 മീറ്റർ ദൂരത്തിലാണ് കാറ്റാടി നിർമ്മിക്കുന്നത്. ഇതേ സമയം ഗവൺമെന്റിന്റെ എല്ലാ വിധ നിബന്ധനകൾ പാലിച്ചാണ് കാറ്റാടി സ്ഥാപിക്കുന്നതെന്നും അനേർട്ട് അനുമതി ലഭിച്ചിട്ടുണ്ടെന്നും നിർമ്മാണ കമ്പിനി അധികൃതർ പറയുന്നു.