അറക്കുളം: ശക്തമായ കാറ്റിൽ കോൺഗ്രസ് പാർട്ടി ഓഫീസിന്റെ മേൽക്കൂര പറന്ന് അടുത്തുള്ള മരത്തിൽ തട്ടി നിന്നു. അറക്കുളം അശോക കവലക്ക് സമീപമുള്ള കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവൻ്റെ മേൽ കുരയാണ് കാറ്റത്ത് തകർന്നത്. ഇന്നലെ രാവിലെ 10.20 മണിയോടെയാണ് സംഭവം. റൂഫിങ്ങ് ഉൾപ്പെടെ തകർന്ന് തൊട്ടടുത്തുള്ള തേക്ക് മരത്തിൽ തട്ടി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇതിന് സമീപത്ത് നിരവധി വീടുകളും, വ്യാപാര സ്ഥാപനങ്ങളുമുണ്ട്. മിക്കവാറും സമയങ്ങളിൽ അനേകം വാഹനങ്ങൾ കടന്ന് പോകുന്ന മുട്ടം - മൂലമറ്റം റോഡിനോട് ചേർന്നാണ് സംഭവം.