മൂലമറ്റം: ഗുരുതികളത്തിന് സമീപം കിണർ വളവിൽ കാർ തലകീഴായി മറിഞ്ഞു. വെള്ളിയാഴ്ച്ച ഉച്ചക്ക് 3 മണിയോടു കൂടിയാണ് സംഭവം. കട്ടപ്പന സ്വദേശികളായ 4 പേർ തൊടുപുഴയിൽ നിന്ന് തിരികെ കട്ടപ്പനക്ക് പോകുമ്പോൾ നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്. കാറിൽ യാത്ര ചെയ്തിരുന്നവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു. മൂലമറ്റം ഫയർഫോഴ്സ്, കുളമാവ് പൊലീസ് എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.