തൊടുപുഴ: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ഇന്ന് ഡി.സി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഗാന്ധി ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും വർഗീയ വിരുദ്ധ പ്രതിജ്ഞയുമെടുക്കും. വിവിധ ബ്ളോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിന് കോൺഗ്രസ്‌ നേതാക്കൾ നേതൃത്വം നൽകും. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ രാവിലെ ഒമ്പതിന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പുഷ്പാർച്ചന നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ വണ്ണപ്പുറത്ത് ഗാന്ധി സ്മൃതിയോഗത്തിൽ പുഷ്പാർച്ചന നടത്തും. ഡീൻ കുര്യാക്കോസ് എം.പി, ഇ.എം. ആഗസ്തി, റോയ് കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, എ.കെ. മണി, ജോയ്‌ തോമസ്, എം.എൻ. ഗോപി, തോമസ് രാജൻ, എ.പി. ഉസ്മാൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ പുഷ്പാർച്ചന നടത്തും.