തൊടുപുഴ: അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിനെ മോഷണകുറ്റം ആരോപിച്ച് മർദ്ദിച്ചു കൊന്നവർക്കെതിരെ കോടതിയിൽ കേസ് വാദിക്കാൻ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്ത ഇടതുപക്ഷസർക്കാരിന്റെ നിരുത്തരവാദപരമായ നടപടിയിൽ കേരള ഗിരിവർഗ സംരക്ഷണസമിതി പ്രതിഷേധിച്ചു. സെക്രട്ടറി കെ.ജി. മനോഹരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രവീന്ദ്രൻ, ആർ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.