ഇടുക്കി: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ 2020- 21ലെ വാർഷിക ജനറൽ ബോഡി യോഗം ഓൺലൈനായി ചേർന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ് സ്വാഗതമാശംസിച്ചു. സെക്രട്ടറി പി.കെ. കുര്യാക്കോസ് അവതരിപ്പിച്ച 2020- 21 വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകളും യോഗം ഐക്യകണ്ഠേന പാസാക്കി. ജില്ലയിലെ കായിക വികസനത്തിന് പുതിയ ഉണർവും ഉത്തേജനവും നൽകുന്ന ധാരാളം നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിവിധ അസോസിയേഷനുകൾ യോഗത്തിൽ അവതരിപ്പിച്ചു.