ഇടുക്കി : ദേവികുളം അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി ഓഫ് റോഡ് വാഹനം കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ളവരിൽ നിന്നും മുദ്ര വച്ച കവറിൽ ടെൻഡർ ക്ഷണിച്ചു. പ്രതിമാസ വാടക 1000 കി . മീ 30,000രൂപ. അടങ്കൽ തുക 3,60,000. ടെൻഡർ ഫോം വില 800. ഇ.എം.ഡി 3600/. ഫെബ്രുവരി നാലിന് പകൽ 12 മണി വരെ ടെണ്ടർ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04865 230601, 9495157359.

ഇടുക്കി : നെടുങ്കണ്ടം താലൂക്കാശുപത്രി ജില്ലാശുപത്രിയായി ഉയർത്തുന്നതിന് മണ്ണ് മാറ്റിയപ്പോൾ കണ്ടെത്തിയ പാറയുടെ അവശിഷ്ടങ്ങൾ ടെണ്ടർ ചെയ്ത് വിൽക്കാൻ മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോമുകൾ ഫെബ്രുവരി 5 ന് ഉച്ചക്ക് ഒരുമണി വരെ ലഭിക്കും. അന്നേ ദിവസം 3 മണി വരെ ടെൻഡർ സ്വീകരിക്കും.ടെണ്ടറിനൊപ്പം 2000 രൂപയുടെ നിരദദ്രവ്യം സമർപ്പിക്കണം. ഫോമിന്റെ വില 500+ 90 ജി.എസ്.ടി. കൂടുതൽ വിവരങ്ങൾക്ക് 04868 232650.