ഇടുക്കി : പൈനാവ് എം.ആർ.എസി ൽ 6 ാം ക്ലാസിലേക്ക് പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മാത്രവും (ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും), മൂന്നാർ എം.ആർ.എസിൽ അഞ്ചാം ക്ലാസിലേയ്ക്ക് ആൺകുട്ടികൾക്ക് മാത്രവും 2022-23 അദ്ധ്യയന വർഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഡ്മിഷനുള്ള പ്രവേശന പരീക്ഷ 2022 മാർച്ച് 12 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ വരെ നടത്തും. കുടുംബ വർഷിക വരുമാനം 1,00,000രൂപയിൽ കവിയാത്ത പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അടിമാലി, മൂന്നാർ, മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ അപേക്ഷ ഫാറം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04864 224399.