ഇടുക്കാകി: കാർഷിക പമ്പുകൾക്ക് അനെർട്ട് സബ്‌സിഡി നൽകുന്നു. കേന്ദ്ര കർഷക സഹായ പദ്ധതിയുടെ രജിസ്‌ട്രേഷൻ ജില്ലാ ഓഫീസുകൾ മുഖേനെ ഇന്ന് മുതൽ ആരംഭിക്കും. പദ്ധതി പ്രകാരം വൈദ്യുതേതര കാർഷിക പമ്പുകളെ സോളാർ പമ്പുകളാക്കി മാറ്റി ഇന്ധനവില ലാഭിക്കാൻ കർഷകർക്ക് സാധിക്കും. പദ്ധതിയിൽ കർഷകർ സ്ഥാപിക്കുന്ന പമ്പുകൾക്ക് 60 ശതമാനം വരെ സബ്‌സിഡി നൽകും. വൈദ്യുതേതര പമ്പുകൾ ഉപയോഗിക്കുന്ന എല്ലാ കർഷകർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക് അനെർട്ട് ജില്ലാ ഓഫീസ്, പൈനാവ് പി. ഒ. ഇടുക്കി 685 603, ഫോൺ: 04862 233 252, മോബൈൽ: 9188119406, E-mail: idukki@anert.in