തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ചന്തക്കുന്നിൽ പ്രവർത്തിക്കുന്ന പേ ആന്റ് പാർക്കിൽ നിന്ന് ബൈക്ക് മോഷണം പോയി. ശാസ്താംപാറ പുത്തൻപുരയിൽ സോമന്റ മകൻ അഖിലിന്റ ബൈക്കാണ് കാണാതായത്. ആഴ്ചകൾക്ക് മുമ്പ് മങ്ങാട്ടുകവലയിലെ സെക്കന്റ് ഹാന്റ് ബൈക്കുകൾ വിൽക്കുന്ന സ്ഥാപനത്തിൽ നിന്ന് അഖിൽ 38,​000 രൂപ മുടക്കി വാങ്ങിയ കെ.എൽ 38 ഇ 8379 എന്ന നമ്പറിലുള്ള പൾസർ ബൈക്കാണ് മോഷണം പോയത്. 27ന് രാവിലെ ഒമ്പതിന് പേ ആന്റ് പാർക്കിൽ വച്ചിട്ടുപോയ വാഹനം 12 മണിയോടെ തിരിച്ചെടുക്കാനായി എത്തിയപ്പോഴാണ് വാഹനം നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടൻ പാർക്കിംഗ് സ്ഥാപന ഉടമയുമൊത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.