ambulance
സേവാഭാരതി കട്ടപ്പനയ്ക്ക് ലഭിച്ച ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ് നിർവ്വഹിച്ചു.

ചെറുതോണി: മലയോര മേഖലയായ ഇടുക്കിക്ക് സേവാ ഇന്റർനാഷണൽ അനുവദിച്ച ആദ്യത്തെ ആംബുലൻസ് നാടിന് സമർപ്പിച്ചു. ഇതിന്റെ ഫ്ളാഗ് ഒഫ് ജില്ലാ കളക്ടർ ഷീബാ ജോർജ് നിർവ്വഹിച്ചു. സേവാഭാരതി കട്ടപ്പനയ്ക്കാണ് ആംബുലൻസ് അനുവദിച്ചത്. സാമൂഹ്യ സന്നദ്ധതയും ഇടുക്കി ജില്ലയുടെ പരിമിതികളും കണക്കിലെടുത്താണ് ആംബുലൻസ് അനുവദിച്ചിട്ടുള്ളത്. ഇടുക്കി ജില്ലാ സഹ ഐ.ടി കോർഡിനേറ്റർ രഞ്ജിനി രാംദാസ്, ആർ.എസ്.എസ് ഇടുക്കി ഖണ്ഡ് കാര്യവാഹ് ജയേഷ്‌കുമാർ കെ.പി, സേവാഭാരതി കട്ടപ്പന സമിതി സെക്രട്ടറി സുബിൻ കുമാർ വി.എസ്, ബ്ലഡ് ഡോണേഷൻ ജില്ലാ ചീഫ് ഷിജു കട്ടപ്പന തുടങ്ങിയവർ പങ്കെടുത്തു.