തൊടുപുഴ: ലൂണാർ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാനും ലൂണാർ റബേഴ്‌സ് മാനേജിംഗ് ഡയറക്ടറുമായ ഐസക് ജോസഫ് കൊട്ടുകാപ്പിള്ളിയുടെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അനുശോചിച്ചു. ഉത്തമ സുഹൃത്തിനെയാണ് നഷ്ടമായത്. ചെറിയ തോതിൽ തുടങ്ങി വലിയൊരു ബിസിനസ് സാമ്രാജ്യമായി ലൂണാറിനെ വളർത്തിയെടുക്കാൻ ഐസക്കിനു കഴിഞ്ഞു. കഠിന പ്രയത്‌നവും അധ്വാനിക്കാനുള്ള മനസുമാണ് ലൂണാറിന്റെ വളർച്ചയ്ക്ക് പിന്നിൽ. വലിയൊരു വ്യവസായ സംരംഭകനായി ഐസക് മാറിയതും കഠിനാധ്വാനത്തിലൂടെയാണ്. നൂതന സംരംഭകർക്കായി നൂറു കാര്യങ്ങൾ എന്ന പേരിൽ പുസ്തകം എഴുതി. അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്നും ജോസഫ് പറഞ്ഞു.