മുട്ടം: പൊലീസും എക്സൈസും സംയുക്തമായി മുട്ടത്ത് റെയ്ഡ് നടത്തി. എറണാകുളം മേഖല പൊലീസ് ഡി.ഐ.ജിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം പൊലീസ് സബ് ഡിവിഷൻ കേന്ദ്രീകരിച്ച് നടത്തുന്ന സ്പെഷ്യൽ ഡ്രൈവ് പ്രകാരമാണ് മുട്ടത്ത് റെയ്ഡ് നടത്തിയത്. മാത്തപ്പാറ, ശങ്കരപ്പള്ളി, കണ്ണാടിപ്പാറ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ റെയ്ഡ്. ഏതാനും ദിവസങ്ങൾകൂടി റെയ്ഡ് തുടരുമെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ന് മുട്ടം സ്റ്റേഷന്റെ പരിധിയിൽ ഡോഗ് സ്ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്തിയാകും റെയ്ഡ്. മുട്ടം സി.ഐ ഐ. ശിവകുമാർ, എസ്.ഐ പി.കെ. ഷാജഹാൻ, സി.പി.ഒ ഷാജി,​ എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.