muhammed
മുഹമ്മദ് യാസർ

തൊടുപുഴ: കഞ്ചാവുമായി യുവാവ് പിടിയിൽ. കാരിക്കോട് പട്ടയംകവല ഈന്തുങ്കൽ വീട്ടിൽ മുഹമ്മദ് യാസറാണ് (24) 250 ഗ്രാം ഉണക്ക് കഞ്ചാവുമായി പൊലീസ് പിടിയിലായത്. തൊടുപുഴ ഡി.വൈ.എസ്.പി എ.ജി. ലാൽ, പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ വി.സി. വിഷ്ണുകുമാർ, സബ് ഇൻസ്‌പെക്ടർ ശ്രീകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.