മുട്ടം: മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചതിനെ തുടർന്നാണ് മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 41.98 മീറ്ററായി ഉയർന്നു. അടുത്ത ദിവസങ്ങളിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണിത്. അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. അണക്കെട്ടിൽ നിന്നുള്ള ഇടത്- വലത് കനാലുകൾ ഏതാനും ദിവസങ്ങളായി തുറന്ന് ജലം കടത്തി വിടുന്നുണ്ട്. ഇടത് കനാലിലൂടെ 1.30 സെ. മീറ്ററും വലത് കനാലിലൂടെ 1.20 സെ. മീറ്ററും ജലം കടത്തി വിടുന്നുണ്ട്.