തൊടുപുഴ : 1947 ലെ റബ്ബർ ആക്ടിന് പകരമായി റബ്ബർ പ്രമോഷൻ ബിൽ- 2022 എന്ന നിയമനിർമ്മാണത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കേരളാ കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർ അഗസ്റ്റ്യൻ വട്ടക്കുന്നേൽ പറഞ്ഞു. ഈ ബിൽ നടപ്പിലായാൽ ടയർ ലോബിക്ക് സ്വഭാവിക റബ്ബർ ലഭിക്കണമെങ്കിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തെ ആശ്രയിക്കേണ്ടിവരും. സർക്കാരിന് ഇറക്കുമതി ചെയ്ത് ഇവിടത്തെ റബ്ബറിന്റെ വിലയിടിക്കാൻ കഴിയുമെന്നും റബ്ബർ കർഷകരെ ദ്രോഹിക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.