പൂമാല: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ദേശീയ പുനരർപ്പണ ദിനമായി കോൺഗ്രസ് (എസ്) ആചരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പൂമാലയിൽ സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണം പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അനിൽ രാഘവൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തെയും ചരിത്രനായകരെയും തിരസ്‌കരിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ഭരണകൂടഭീകരതയ്‌ക്കെതിരെ ദേശാഭിമാനികളായ ജനങ്ങൾ ഉണരേണ്ടിയിരിയ്ക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.