പീരുമേട്: വിഷുവിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാനും സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കാനും കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ഏലപ്പാറ പഞ്ചായത്തിൽ ശിൽപ്പശാല നടത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. ഒരു വാർഡിൽ ഒരു കൃഷിയിടം എന്ന നിലയിൽ ഏലപ്പാറ പഞ്ചായത്തിൽ 17 വാർഡുകളിൽ കൃഷി വ്യാപിപ്പിക്കും. പിരുമേട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ജെ. വാവച്ചൻ ആന്റപ്പൻ എൻ. ജേക്കബ്, എം.ടി. സജി, ആർ. രവികുമാർ, ബി. അനൂപ് എന്നിവർ സംസാരിച്ചു. ശില്പശാലയിൽ ടി. സോമൻ അദ്ധ്യക്ഷനായി. സി. ജ്യോതിഷ് പ്രസിഡന്റ്, സി. സിൽവിസ്റ്റർ സെക്രട്ടറി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.