pushparchana
മഹാത്മാജിയുടെ രക്തസാക്ഷി ദിനത്തിൽ ഡിസിസി പ്രസിഡന്റ് സി.പി മാത്യു പുഷ്പാർച്ചന നടത്തുന്നു

തൊടുപുഴ: മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ജില്ലയിലെമ്പാടും വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാത്മജിയുടെ രക്തസാക്ഷി ദിനാചരണ അനുസ്മരണചടങ്ങ് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ ജീവനെടുത്ത ആശയത്തിന്റെ ഉടമകൾ അധികാരത്തിൽ വന്നതോടെ അദ്ദേഹം പ്രാവർത്തികമാക്കിയ മൂല്യങ്ങൾ പോലും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി ഘാതകരുടെ ചിതാഭസ്മം വെച്ച് ആരാധിക്കുകയും അതേസമയം തന്നെ ഗാന്ധിയുടെ കണ്ണട ആലേഖനം ചെയ്ത ചിത്രം സ്വച്ഛ് ഭാരത് പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയ തട്ടിപ്പാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ചാർളി ആന്റണി, കെ. ദീപക്, കെ.എം. ഷാജഹാൻ, എം.കെ. ഷാഹുൽ മാങ്ങാട്ട്, കെ.വി. ബാബു, രാജേഷ് ബാബു, ടി. കെ. സുധാകരൻ നായർ,എം.എച്ച്. സജീവ്, ജെയ്‌സൺ ജോർജ്, ഡി. രാധാകൃഷ്ണൻ, എന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു. ഗാന്ധിയാണ് ശരി, ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കും എന്ന പ്രതിജ്ഞ ഡി.സി.സി പ്രസിഡന്റ് ചൊല്ലിക്കൊടുത്തു.

യു.ഡി.എഫ് കൗൺസിലർമാർ രക്തസാക്ഷിത്വദിനം ആചരിച്ചു

തൊടുപുഴ : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം
യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആചരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തിയ ശേഷം പ്രതിജ്ഞയെടുത്തു. പുഷ്പാർച്ചനയ്ക്ക് കൗൺസിലർമാരായ കെ. ദീപക്, എം.എ. കരിം, ഷഹന ജാഫർ, ജോസഫ് ജോൺ,സനു കൃഷ്ണൻ സഫിയ ജബ്ബാർ, ഷീജ ഷാഹുൽ,നീനു പ്രശാന്ത്, റസിയാ കാസിം,സാബിറ ജലീൽ,​ രാജി അജേഷ്, നിസാർ സക്കീർ എന്നിവർ നേതൃത്വം നൽകി.