പീരുമേട്: വണ്ടിപ്പെരിയർ സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല കുളത്തിങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു. പീരുമേട് തോട്ടം മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും വണ്ടിപ്പെരിയർ സി.എച്ച്.സി.യിൽ ആവശ്യത്തിനു ഡോക്ടർമാരോ മരുന്നുകളോ ഇല്ല. ഇവിടെ ആമ്പുലൻസും ഇല്ല. തോട്ടം തൊഴിലാളികളും സാധാരണക്കാരും അധിവസിക്കുന്ന പ്രദേശത്തെ സർക്കാർ ആശുപത്രിയിലാണ് ഈ ശോചനീയാവസ്ഥ നിലനിൽക്കുന്നത്.
ജി. വിജയാനന്ദ്, അബ്ദുൽ വഹാബ്, കെ.ആർ. സുരേഷ്, സുനിൽ കുമാർ, പി.എൻ. അബ്ദുൽ അസീസ്, ടി.എസ്. അബ്ദുൽ സമദ്, എൻ. നവാസ് എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.