thomas
എ.സി. തോമസ്

ആലക്കോട്: അഞ്ചിരിയിൽ അയൽവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 65കാരൻ പിടിയിൽ. ഇഞ്ചിയാനി എരപ്പുഴിക്കരയിൽ എ.സി. തോമസാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. എസ്.എച്ച്.ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.