dalmin
ഡാൽമിൻ ജോർജ്

തൊടുപുഴ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 22കാരൻ അറസ്റ്റിൽ. കലൂർ പയ്യാവ് കാരിക്കൽ ഡാൽമിൻ ജോർജാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. കാഞ്ഞിരമറ്റം സ്വദേശിയായ സുജിത്തിന് ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഇടപ്പെട്ടാണ് ഡാൽമിൻ ആക്രമണം നടത്തിയത്. സംഭവത്തിൽ ഇരുവർക്കുമെതിരെ വെവ്വേറെ കേസെടുത്ത പൊലീസ് ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. സുജിത്തിന്റെ രണ്ട് കാലും ഇടത് കൈയും ഡാൽമിൻ തൂമ്പ ഉപയോഗിച്ച് അടിച്ചൊടിച്ചു. നേരത്തെ കല്ലൂർക്കാടും തൊടുപുഴയിലും ഇയാൾക്കെതിരെ അടിപിടി കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.