 
തൊടുപുഴ: നിർമാണത്തിലിരുന്ന വീട്ടിൽ നിന്ന് അന്യ സംസ്ഥാന തൊഴിലാളികളുടെ ഫോൺ, പണമടങ്ങിയ പഴ്‌സ് എന്നിവ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. പാലക്കുഴ മാറിക മാഞ്ചോട്ടിൽ ഷിന്റോ രാജു (20), കോലാനി പഞ്ചവടിപ്പാലം കലത്തൂർ ലിബിൻ ബേബി (20) എന്നിവരെയാണ് തൊടുപുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കോലാനിയിലെ വീട്ടിൽ മോഷണം നടന്നത്. മൊബൈലടക്കം 22000 രൂപയോളം വിലവരുന്ന സാധനങ്ങളാണ് ഇരുവരും കവർന്നത്. തൊടുപുഴ എസ്.എച്ച്.ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.