കോളപ്ര: കളരി പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും കലശവും നാളെ നടക്കും. രാവിലെ 6.30ന് ഗണപതി ഹോമം, ഉഷപൂജാ. 10.30ന് ബ്രഹ്മശ്രീ മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കലശാഭിഷേകം നടക്കും. തുടർന്ന് തിരുമുമ്പിൽ പറവെയ്പ്പ്, 12.30ന് പ്രസാദ ഊട്ട്. വൈകിട്ട് 5.30 മുതൽ പഞ്ചാരി മേളം. 6.30ന് വിശേഷാൽ ദീപാരാധന. 7.30 മുതൽ നൃത്ത സന്ധ്യ. എട്ടിന് മുട്ടം സ്വരലയ അവതരിപ്പിക്കുന്ന ഭക്തി ഗാനസുധ എന്നിവയാണ് പ്രധാന പരിപാടികൾ.